ഹരിയാനയില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഏഴുപേര്‍ മുങ്ങിമരിച്ചു. സോനിപത്ത്, മഹേന്ദ്രഗഢ് എന്നിവിടങ്ങളിലായാണ് സംഭവം. വെള്ളിയാഴ്ചയാണ് രണ്ടിടത്തും അപകടമുണ്ടായത്. സോനിപത്തില്‍ മൂന്ന് പേരും മഹേന്ദ്രഗഡില്‍ നാല് പേരുമാണ് മുങ്ങി മരിച്ചത്. ആഗസ്ത് 31ന് തുടങ്ങിയ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് അപകടമുണ്ടായത്. സോനിപത്തിലെ മിമാര്‍പൂര്‍ ഘട്ടിലെ യമുന നദിയിലാണ് വെള്ളിയാഴ്ച വൈകീട്ട് വിഗ്രഹം നിമജ്ജനം ചെയ്യാനെത്തിയെ അച്ഛനും മകനും അനന്തരവനും അപകടത്തില്‍പ്പെട്ടത്.