52 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി രേവതി(ഭൂതകാലം)യേയും മികച്ച നടന്മാരായി ബിജു മേനോന്‍(ആർക്കറിയാം), ജോജു ജോര്‍ജ് (മധുരം , നായാട്ട്)എന്നിവരേയും ജൂറി തെരഞ്ഞെടുത്തു. മികച്ച സംവിധായകനായി ദിലീഷ് പോത്ത(ജോജി)നേയും തെരഞ്ഞെടുത്തു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കൃഷ്‌ണാനന്ദ് ആർ കെ സംവിധാനം ചെയ്‌ത ആവാസവ്യൂഹത്തിനും ലഭിച്ചു.