ന്യൂഡല്‍ഹി: ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിമാനയാത്രാക്കൂലി വര്‍ധിപ്പിച്ചു. ശരാശരി മുപ്പത് ശതമാനത്തിന്റെ വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ 5,600ഓളം രൂപയുടെ വര്‍ധനയുണ്ടാവുമെന്ന് വ്യോമയാന മേഖലയിലെ വിദഗ്ധരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. 180-210 മിനിറ്റ് ആകാശയാത്രയില്‍ 18,600 രൂപയായിരുന്നത് മുപ്പത് ശതമാനം വര്‍ധിപ്പിച്ച് 24,200 രൂപയായി മാറി. ചെറിയ യാത്രയില്‍ മിനിമം നിരക്കില്‍ 10 ശതമാനമാണ് വര്‍ധന. അത് ഏകദേശം 200 രൂപയോളം വരും''- വ്യോമയാന മന്ത്രാലയം അറിയിച്ചു.
NATIONAL NEWS
SHARE THIS ARTICLE