Uploaded at 2 months ago | Date: 12/02/2021 09:44:47
മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് സര്‍ക്കാര്‍ വിമാനം ഉപയോഗിക്കാന്‍ അനുമതി നല്‍കാതെ ഉദ്ധവ് സര്‍ക്കാര്‍. പ്രത്യേക വി.ഐ.പി വിമാനത്തിനായി രണ്ട് മണിക്കൂറിലേറെ മുംബൈ വിമാനത്താവളത്തില്‍ കാത്തിരുന്ന ഗവര്‍ണര്‍ ഒടുവില്‍ മറ്റൊരു സ്വകാര്യ വിമാനത്തിലാണ് സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് യാത്രതിരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ സര്‍ക്കാരിന്റെ പ്രത്യേക വിഐപി വിമാനത്തില്‍ ഡെറാഡൂണിലേക്ക് പോവാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍.ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. യാത്രയ്ക്കായി വിമാനത്തില്‍ കയറിയ ഗവര്‍ണര്‍ അവസാന നിമിഷവും സര്‍ക്കാര്‍ അനുമതി ലഭിക്കാതിരുന്നതോടെ തിരിച്ചിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
NATIONAL NEWS
SHARE THIS ARTICLE