All Categories

Uploaded at 2 months ago | Date: 11/02/2021 19:02:24

റിയാദ്: ദക്ഷിണ സൗദിയില്‍ അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂഥികളുടെ ശ്രമം സഖ്യസേന തകര്‍ത്തു. ഇന്ന് രാവിലെയാണ് ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂഥികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചത്. പൈലറ്റില്ലാ വിമാനം ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി അധികം കഴിയുന്നതിനു മുമ്പാണ് ഖമീസ് മുശൈത്തിലും ഹൂഥികള്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചത്.

NATIONAL NEWS

SHARE THIS ARTICLE

advertisment .....

 

copyrights © 2019 en24 tv   All rights reserved.