All Categories

Uploaded at 2 months ago | Date: 18/02/2021 11:34:02

കൊല്‍ക്കത്ത: ബംഗാളില്‍ തൊഴില്‍ സഹമന്ത്രി സക്കീര്‍ ഹുസൈന് നേരേ ബോംബാക്രമണം. മുര്‍ഷിദാബാദ് ജില്ലയിലെ നിംതിതാ റെയില്‍വേ സ്റ്റേഷന് സമീപത്താണ് ബോംബേറുണ്ടായത്. ഇന്ന് രാത്രി 9.45 ഓടെയായിരുന്നു സംഭവം. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമല്ല. ഒന്നിലേറെ ബോംബുകള്‍ എറിഞ്ഞുവെന്നാണ് റിപോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം വരവെയാണ് ആക്രമണമുണ്ടായത്. ഇടതുകാലിന് പരിക്കേറ്റ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെയായും പോലിസ് ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് യാതൊരു വിവരവം പുറത്തുവിട്ടിട്ടില്ല. ഹുസൈനെ ജംഗിപൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചതായും കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നും ടിഎംസിയുടെ മുര്‍ഷിദാബാദ് ജില്ലാ യൂനിറ്റ് പ്രസിഡന്റ് അബു താഹര്‍ഖാന്‍ പറഞ്ഞു. കാലിന് നിരവധി തുന്നലുകളുണ്ട്. അദ്ദേഹത്തിന് ധാരാളം രക്തം നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നും ഖാന്‍ ആരോപിച്ചു.

NATIONAL NEWS

SHARE THIS ARTICLE

advertisment .....

 

copyrights © 2019 en24 tv   All rights reserved.