All Categories

Uploaded at 1 month ago | Date: 27/07/2021 18:13:11

ബോളിവുഡ് നടൻ സൽമാൻ ഖാൻ വിവാഹിതനാണെന്നും അദ്ദേഹത്തിന്റെ ഭാര്യയും 17 വയസുള്ള മകളും ദുബായിയിൽ സ്ഥിരതാമസമാണെന്നും ആരോപണം.സാമൂഹിക മാദ്ധ്യമത്തിൽ വന്ന ഒരു കമന്റ് സൽമാന്റെ സഹോദരൻ കൂടിയായ അർബാസ് ഖാനാണ് താരത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്.ഒരു സ്വകാര്യ ചാനലിൽ അർബാസ് ഖാൻ നടത്തുന്ന ടോക്ക് ഷോയിൽ അതിഥിയായെത്തിയതായിരുന്നു സൽമാൻ.താരത്തിന്റെ ഭാര്യയുടെ പേര് നൂർ എന്നാണെന്നും ഇവർക്ക് 17 വയസുള്ള ഒരു മകളുണ്ടെന്നും ഇവരെ കാണുന്നതിനു വേണ്ടിയാണ് സൽമാൻ ഖാൻ ഇടക്കിടക്ക് വിദേശ യാത്ര നടത്തുന്നതെന്നുമായിരുന്നു കമന്റ്.കമന്റ് കേട്ട് ആദ്യം ഒന്ന് പകച്ച്പോയ സൽമാൻ പിന്നീട് ആരോപണം പൂർണമായും നിഷേധിച്ചു.താൻ ഇപ്പോഴും അവിവാഹിതനാണെന്നും ഇത്തരം കമന്റുകൾ താൻ നിത്യേന കേൾക്കുന്നതിനാൽ ഇതൊന്നും അത്ര കാര്യമാക്കാറില്ലെന്നും സൽമാൻ പറഞ്ഞു.

NATIONAL NEWS

SHARE THIS ARTICLE

advertisment .....

 

copyrights © 2019 en24 tv   All rights reserved.