En24tv news RSS Feed En24tv http://en24tv.com കുട്ടി മണ്ണ്‌ തിന്നത്‌ പട്ടിണികൊണ്ടല്ലെന്ന്‌ ആവർത്തിച്ച്‌ അമ്മ

തിരുവനന്തപുരം> തന്റെ മക്കൾ മണ്ണ്‌ തിന്നത്‌ പട്ടിണി കാരണമല്ലെന്ന്‌ ആവർത്തിച്ച്‌ കൈതമുക്കിലെ ആറ്‌ കുട്ടികളുടെ അമ്മ ശ്രീദേവി. ബുധനാഴ്ച തന്നെ സന്ദർശിച്ച കേന്ദ്ര ബാലാവകാശ സംരക്ഷണ കമീഷൻ അംഗം റോസി ടാബയോടാണ്‌ ശ്രീദേവി ഇക്കാര്യം വ്യക്തമാക്കിയത്‌. പ്രദേശത്തെ അങ്കണവാടി, ആശാ വർക്കർമാർ കൈതമുക്ക്‌ റെയിൽവേ പുറമ്പോക്കിലെ വീട്‌ സന്ദർശിച്ചിരുന്നു. അങ്കണവാടിയിൽനിന്ന്‌ കുട്ടികൾക്കുള്ള അമൃതം ന്യൂട്രിമിക്സും സമയാസമയം ലഭിച്ചിരുന്നു. ഭർത്താവിന്റെ ക്രൂരമർദനത്തിൽനിന്ന്‌ കുട്ടികളെ സംരക്ഷിക്കാൻ മാത്രമാണ്‌ മക്കളെ ഏറ്റെടുക്കണമെന്ന്‌ അധികൃതരോട്‌ ആവശ്യപ്പെട്ടത്‌. പ്രദേശത്തെ സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരും സഹായം എത്തിച്ചിരുന്നു.

‘കുട്ടികൾ പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല.കുട്ടികളിൽ ഒരാൾക്ക്‌ മണ്ണ്‌ തിന്നുന്ന സ്വഭാവമുണ്ട്‌. അത്‌ മാറ്റാനാകുന്നില്ല. കളിക്കുന്നതിനിടയിൽ അവർ മണ്ണ്‌ തിന്നുന്നത് അധികൃതർ കണ്ടതാണ്‌ തെറ്റിദ്ധാരണയ്ക്ക്‌ കാരണമായത്‌. ഇതാണ്‌ മാധ്യമങ്ങൾ  പ്രചരിപ്പിച്ചത്‌’. നുണപ്രചാരണങ്ങൾ ഏറെ വേദനിപ്പിച്ചതായും അവർ പറഞ്ഞു.

ഭർത്താവ്‌ തന്നെയും മക്കളെയും നിരന്തരമായി ഉപദ്രവിക്കുമായിരുന്നെന്നും അവർ പറഞ്ഞു. ‘മൂന്നാമത്തെ കുട്ടിയുടെ ജനനശേഷം പ്രദേശത്തെ ആശാ വർക്കർ വീട്ടിൽ എത്തുകയും ഗർഭനിരോധന മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അവരുടെ ഉപദേശപ്രകാരം വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു. ഭർത്താവിന്റെ ക്രൂരമർദനമായിരുന്നു ഫലം. നാലാമത്തെ കുട്ടിയുടെ ജനനശേഷവും ഇതിന്‌ ശ്രമിച്ചു. ഭർത്താവിന്റെ എതിർപ്പിനെ തുടർന്ന്‌ പിൻവാങ്ങേണ്ടി വന്നു. ആറാമത്തെ കുട്ടിയുടെ ജനനശേഷം അടുത്തിടെയാണ്‌ പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്‌,’ ശ്രീദേവി പറഞ്ഞു.

ശ്രീദേവിയുടെ മുതിർന്ന നാല്‌ കുട്ടികളെ തിങ്കളാഴ്ച ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു. സമിതിയിൽ ആറുവയസ്സ്‌ വരെയുള്ള കുട്ടികളെ മാത്രമേ നിർത്താനാകൂ. ഇത്‌ കൂടി പരിഗണിച്ച്‌ ശ്രീദേവിയെയും ആറ്‌ കുട്ടികളെയും ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ഇടപെട്ട്‌ ചൊവ്വാഴ്ച രാത്രി തന്നെ പുനലാൽ ഡെയ്‌ൽ വ്യൂ ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റി. ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ, സിഡബ്ല്യുസി ചെയർപേഴ്‌സൺ എൻ സുനന്ദ എന്നിവർക്കൊപ്പം ഇവിടെയെത്തിയാണ്‌ റോസി ടാബ ശ്രീദേവിയെ സന്ദർശിച്ചത്‌..

 

]]>
Thu, 05 Dec 2019 10:47:43 GMT http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-10 http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-10
ഗുജറാത്തില്‍ ദിവസേന ബലാത്സം​ഗം ; ബാലവേലയിലും ഗുജറാത്ത്‌ മുന്നിൽ

ന്യൂഡൽഹി
അഞ്ചുവർഷമായി ഗുജറാത്തിൽ  എല്ലാ ദിവസവും  ഒരു സ്ത്രീയെങ്കിലും  ബാലാത്സംഗത്തിന് ഇരയാകുന്നു. വർഷം ശരാശരി 1200 സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. 2014 മുതൽ ഈ വർഷം സെപ്‌തംബർ വരെയുള്ളത് 2775 ബലാത്സംഗ കേസ്. സ്‌ത്രീസുരക്ഷയിൽ ഒന്നാമതെന്ന്‌ അവകാശപ്പെടുന്ന ​ഗുജറാത്തിലെ നിജസ്ഥിതി സംസ്ഥാന ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ (എസ്‌സിആർബി)യുടെ റിപ്പോര്‍ട്ടിലൂടെയാണ് പുറത്തുവന്നത്.

കഴിഞ്ഞ വർഷം ബലാത്സം​ഗത്തിന്‌ ഇരയായത്‌  572 പേര്‍. ആറുവർഷത്തിനിടെ ഏറ്റവുമുയർന്ന നിരക്കാണിത്‌.  ഈ വർഷം ജനുവരിമുതൽ സെപ്‌തംബർ അവസാനംവരെ 400 ബലാത്സംഗ കേസ്‌  റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദിലാണ്‌ ഏറ്റവും കൂടുതൽ കേസുകൾ. 2015നും 2019 സെപ്‌തംബറിനുമിടയിൽ 291 കേസ്‌.  214 കേസുമായി സൂറത്ത് രണ്ടാംസ്ഥാനത്ത്.

സ്‌ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്ന കേസുകളിലും ഗുജറാത്ത്‌ മുന്നിലാണ്‌. സംസ്ഥാനത്തെ 63 ശതമാനം പെൺകുട്ടികളും 36 ശതമാനം ആൺകുട്ടികളും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി 2014ൽ സർക്കാരിതര സംഘടന–-സേവ്‌ ദി ചിൽഡ്രൺ–- വെളിപ്പെടുത്തിയിരുന്നു.

ബാലവേലയിലും ഗുജറാത്ത്‌ മുന്നിലാണ്. ഇന്ത്യയിലാകെയുള്ള 2.8 കോടി കുട്ടിത്തൊഴിലാളികളിൽ 32 ശതമാനവും ഗുജറാത്തിലാണെന്നും പഠനം വ്യക്തമാക്കുന്നു.

 

]]>
Thu, 05 Dec 2019 10:43:50 GMT http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-9 http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-9
സൗദിയിലേക്കും കുവൈറ്റിലേക്കും ഗാര്‍ഹിക തൊഴില്‍ അവസരങ്ങള്‍

തിരുവനന്തപുരം> നോര്‍ക്ക റൂട്ട്സ് മുഖേന സൗദിയിലേക്കും കുവൈറ്റിലേക്കും ഗാര്‍ഹിക ജോലിക്കാരെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,000 രൂപ ശമ്പളം ലഭിക്കും.30നും 45നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം.

വിസ, വിമാനടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ റിക്ര്യുട്ട്മെന്റ് തികച്ചും സൗജന്യം. രണ്ടര വര്‍ഷമാണ് കരാര്‍ കാലാവധി. താല്‍പര്യമുള്ളവര്‍ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, ഫുള്‍ സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ norkadsw@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു..

]]>
Wed, 04 Dec 2019 20:20:16 GMT http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-9-1 http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-9-1
പൗരത്വ ഭേദഗതി ബില്ലിന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി>അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി ബില്ലിന്‌ കേന്ദ്രമന്ത്രി സഭഅംഗീകാരം നൽകി..ഹിന്ദു– ക്രിസ്ത്യൻ– സിഖ്– ജൈന– ബുദ്ധ– പാഴ്സി മതവിശ്വാസികൾക്ക് രേഖകളൊന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.ആറുവർഷമായി ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ്‌ പൗരത്വം ലഭിക്കുക. 

ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാർ മുൻ ഭരണകാലത്തും ബിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെത്തുടർന്ന് നടപ്പാക്കാൻ കഴിഞ്ഞില്ല

 മതപരമായ കാരണങ്ങളാൽ ബില്ലിനെ വിവേചനപരമാണെന്ന് അന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ പിരിച്ചുവിട്ടതിനെത്തുടർന്ന് ബിൽ അസാധുവായി. മതിയായ രേഖകളോടെ ഇന്ത്യയില്‍ 12 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്കു മാത്രം പൗരത്വം നല്‍കുന്ന 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബില്‍.

 മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത്‌ ഭരണഘടനാവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഭരണഘടനയുടെ 14–-ാം അനുച്ഛേദം ഉറപ്പുനൽകുന്ന തുല്യതയ്‌ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്‌ നിയമഭേദഗതി. സംയുക്ത പാർലമെന്റ്‌ സമിതിയുടെ പരിശോധനയ്‌ക്കുശേഷം 2019 ജനുവരിയിൽ ലോക്‌സഭ ബിൽ പാസാക്കി. രാജ്യസഭയിൽ ഭരണകക്ഷിയായ ബിജെപിക്ക്‌ ഭൂരിപക്ഷമില്ലാത്തതിനാൽ  പരാജയപ്പെട്ടിരുന്നു..

 

]]>
Wed, 04 Dec 2019 17:04:15 GMT http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-8 http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-8
ഓര്‍ത്തഡോക്സ്– യാക്കോബായ സഭാ തര്‍ക്കം: സഭാധ്യക്ഷരുടെ ഇടപെടൽ സ്വാഗതാർഹം ‐ മുഖ്യമന്ത്രി

തിരുവനന്തപുരം> ഓര്‍ത്തഡോക്സ്– യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍   ക്രൈസ്തവ സഭാധ്യക്ഷന്‍മാര്‍ രംഗത്തു വരുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു.

തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് വിവിധ സഭാധ്യക്ഷന്‍മാര്‍ ഓര്‍ത്തഡോക്സ്–യാക്കോബായ സഭകളെ അറിയിച്ചതായാണ് വാർത്ത.സഭാതർക്കം പരിഹരിക്കാൻ സർക്കാർ നേരത്തെ തന്നെ ശ്രമിക്കുന്നുണ്ട്. അതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു ശ്രമങ്ങൾ തുടർന്ന് വരികയുമാണ്. നിരവധി തവണ കൂടിയാലോചന നടന്നു. ഒരു വിഭാഗത്തിന്റെ നിസ്സഹകരണമാണ്  പ്രശ്‌നപരിഹാരത്തിന് തടസ്സമായത്.

ഇപ്പോൾ സിറോ മലബാര്‍, ലത്തീന്‍, മാര്‍ത്തോമ്മാ, സിറോ മലങ്കര, സിഎസ്ഐ  സഭാധ്യക്ഷന്‍മാർ മുൻകൈയെടുത്തു നടത്തുന്ന ശ്രമത്തിനു സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. ഇങ്ങനെ ഒരു നീക്കത്തിന് സന്നദ്ധരായ എല്ലാവരെയും   അഭിനന്ദിക്കുന്നു.  ഈ നീക്കത്തോട് രണ്ടു വിഭാഗവും ക്രിയാത്മകമായി സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഏതെങ്കിലും വാശിയുടെയോ മുൻധാരണയുടെയോ അടിസ്ഥാനത്തിൽ അനന്തമായി നീണ്ടുപോകേണ്ടതല്ല ഇന്നത്തെ തർക്കവും പ്രശ്നങ്ങളും എന്ന തിരിച്ചറിവോടെയുള്ള പ്രതികരണമാണ് സമൂഹവും സർക്കാരും പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

]]>
Wed, 04 Dec 2019 16:53:20 GMT http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-8-1 http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-8-1
കശ്‌മീരിൽ മഞ്ഞുമല ഇടിഞ്ഞ്‌ മലയാളി അടക്കം നാല്‌ സൈനികർ മരിച്ചു

ശ്രീനഗര്‍ > കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ടിടങ്ങളില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു. കരസേനയില്‍ നഴ്‌സിങ് അസിസ്റ്റന്റായ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി അഖില്‍ എസ് എസ് ആണ് മരിച്ചത്. സൈന്യത്തില്‍നിന്ന് ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ശ്രീനഗറിലെ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കുപ്‌വാര ജില്ലയിലെ തങ്ധര്‍ പ്രദേശത്തും ബന്ദിപ്പോര ജില്ലയിലെ ഗുറേസ് സെക്ടറിലുമാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. തങ്ധറില്‍ നാലു സൈനികരാണ് മഞ്ഞിനടിയില്‍പ്പെട്ടത്. ഇവരില്‍ ഒരാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ചയാണ് കണ്ടെടുത്തത്. ഗുറേസ് സെക്ടറില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ട് സൈനികരാണ് മഞ്ഞിനടിയില്‍ കുടുങ്ങിയത്. ഇതില്‍ ഒരാളെ ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ രണ്ടാമത്തെ സൈനികന്റെ മൃതദേഹവും കണ്ടെത്തി

]]>
Wed, 04 Dec 2019 16:41:18 GMT http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-7 http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-7
മോദിയുടെ അഭിമാനപദ്ധതി ആയുഷ്‌മാൻ ഭാരത് പരാജയമോ? രാജ്യത്ത് പകുതിയേറെ പേർക്കും ആനുകൂല്യം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ 10 കോടിയോളം വരുന്ന പാവപ്പെട്ടവർക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിനായാണ് ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചത്. പ്രതിവർഷം ഒരു കുടുംബത്തിന് അ‍ഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷയാണ് പദ്ധതിക്ക് കീഴിൽ ലഭിക്കുകയെന്നായിരുന്നു വാഗ്ദാനം. എന്നാൽ,​ ഈ പദ്ധതിയിലൂടെ രാജ്യത്തുള്ള പകുതിയോളം പേർക്കും ആനുകൂല്യം ലഭിക്കുന്നില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സമ്പന്നരെ ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു പദ്ധതി. എന്നാൽ,​ ഇതിനെയൊക്കെ പിന്തള്ളിക്കൊണ്ടാണ് നീതി ആയോഗിന്റെ ആരോഗ്യ മാർഗരേഖ.

ഇടത്തരക്കാർക്കായി മെച്ചപ്പെട്ട ആരോഗ്യ സംവിധാനം രൂപപ്പെടുത്തണമെന്ന നിർദേശം മാർഗരേഖ മുന്നോട്ടുവയ്ക്കുന്നു. ഇതിനു പ്രീമിയമായി 200 – 300 രൂപ ഈടാക്കുന്നതിൽ തടസമുണ്ടാകില്ലെന്ന് റിപ്പോർട്ട് പ്രകാശനം ചെയ്ത് നിതി ആയോഗ് ഉപാദ്ധ്യക്ഷൻ രാജീവ് കുമാർ പറഞ്ഞു.ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മാർഗരേഖ പ്രകാശനം. ആരോഗ്യരംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളെ അഭിനന്ദിച്ച ഗേറ്റ്സ്, വെല്ലുവിളികളെ നേരിടാൻ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണമെന്നു നിർദേശിച്ചു.

]]>
Wed, 20 Nov 2019 10:36:43 GMT http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-6 http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-6
മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന പി.മോഹനന്റെ പ്രസ്താവനയിൽ അതൃപ്തിയുമായി യച്ചൂരി

ന്യൂഡൽഹി .മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയിൽ അതൃപ്തിയുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സി.പി.ഐ മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ല. അവരുടെ പ്രവർത്തന രീതി ചെറുക്കേണ്ടതുമാണ്. പക്ഷേ, അവരുടെ പ്രവ‍ർത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യച്ചൂരി ഡൽഹിയിൽ പറഞ്ഞു. മാവോയിസ്റ്റുകളെന്ന് ആരോപിച്ച് കേരളാ പൊലീസ് അലൻ, താഹ എന്നീ രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവർക്ക് എതിരെയുള്ള നടപടി സിപിഎം പരസ്യപ്പെടുത്താനിരിക്കവെയാണ് താമരശ്ശേരിയിൽ കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനത്തിൽ വച്ച് പി.മോഹനന്റെ വിവാദപ്രസ്താവന....

]]>
Wed, 20 Nov 2019 10:27:19 GMT http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-5 http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-5
മുസ്ലീം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല, പരാമർശം എൻ.ഡി.എഫ്-പോപ്പുലർഫ്രണ്ടിനെതിരെ: വിശദീകരണവുമായി പി.മോഹനൻ

കോഴിക്കാട്: മാവോയിസ്‌റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലീം തീവ്രവാദ സംഘടനകളാണെന്ന പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ രംഗത്തെത്തി. മുസ്ലീം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ലെന്നും എൻ.ഡി.എഫിനെയും പോപ്പുലർഫ്രണ്ടിനെയും ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. "തന്റെ പരാമർശം എൻ.ഡി.എഫിനും പോപ്പുലർ ഫ്രണ്ടിനുമെതിരെയാണ്. പന്തീരാങ്കാവ് സംഭവത്തിൽ ഈ സംഘടനകൾക്ക് സ്വാധീനമുണ്ട്. മുസ‌്‌ലീം ലീഗ് എന്തിനാണ് എൻ.ഡി.എഫിനെ ന്യായീകരിക്കുന്നത്? പറഞ്ഞത് യാഥാർത്ഥ്യം. കോഴിക്കോടിന്റെ സാഹചര്യമാണ് വ്യക്തമാക്കിയത്. അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം പരിശോധനയിലാണെ"ന്നും പി.മോഹനൻ പറഞ്ഞു.

]]>
Wed, 20 Nov 2019 10:23:23 GMT http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-4 http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-4
ഐ.എ.എസ് നേടാൻ വ്യാജ സർട്ടിഫിക്കറ്റ്, തലശേരി സബ്കളക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്...

കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ തലശേരി സബ്കളക്ടർ ആസിഫ് കെ.യൂസഫിനെതിരെ എറണാകുളം കളക്ടർ എസ്.സുഹാസിന്റെ അന്വേഷണ റിപ്പോർട്ട്. ആസിഫ് വ്യാജ വരുമാന സർട്ടിഫിക്കറ്റ് നൽകിയാണ് ഐ.എ.എസ് നേടിയതെന്ന പരാതിയിന്മേലുള്ള അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയമാണ് അന്വേഷണം ആവശ്യപ്പെട്ടത്.

പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷത്തിൽ താഴെയാകണമെന്നാണ് ഒ.ബി.സി സംവരണത്തിനുള്ള മാനദണ്ഡം. എന്നാൽ, ആസിഫ് പരീക്ഷ എഴുതുന്നതിന്റെ തൊട്ടുമുമ്പുള്ള മൂന്ന് വർഷവും കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷത്തിന് മുകളിലാണെന്നാണ് എറണാകുളം കളക്ടർ കണ്ടെത്തിയിരിക്കുന്നത്.

]]>
Wed, 20 Nov 2019 10:19:26 GMT http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-3 http://en24tv.com/entertainment-news-24-hours-facebook-news-en24tv-channel-breaking-news-wwwen24tvcom-3