All Categories

Uploaded at 3 days ago | Date: 26/03/2020 09:25:11

ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ പുത്രനും കിരീടാവകാശിയുമായ ചാൾസ് രാജകുമാരന് (71) കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ചാൾസ് രാജകുമാരൻ ഇപ്പോൾ സ്‌കോട്ടലൻഡിലെ ബാൽമൊറാൽ കൊട്ടാരത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. പത്നി കാമിലയും (72)​ ഒപ്പമുണ്ട്. കൊറോണ ബാധിച്ച മൊറോക്കോ രാജകുമാരൻ ആൽബർട്ടിൽ നിന്നാണ് ചാൾസ് രാജകുമാരന് രോഗം പകർന്നതെന്നാണ് കരുതുന്നത്. ഈ മാസം 10ന് ലണ്ടനിൽ ഒരു ചടങ്ങിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. മാർച്ച് 12ന് ചാൾസ് രാജകുമാരൻ ബക്കിംഗ്ഹാം കൊട്ടാരത്തിലെ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. അന്ന് രാവിലെ എലിസബത്ത് രാജ്ഞിയെയും അദ്ദേഹം കണ്ടിരുന്നു.  അതിനിടെ ബക്കിംഗ്ഹാം കൊട്ടാരത്തിലെ ഒരു ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ചാൾസിന് രോഗലക്ഷണങ്ങൾ കണ്ടത്.

NATIONAL NEWS

SHARE THIS ARTICLE

advertisment .....

 

copyrights © 2019 en24 tv   All rights reserved.