All Categories

Uploaded at 1 month ago | Date: 14/09/2021 10:47:09

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ചിരുന്ന ദുബയ് - അബുദബി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. രണ്ട് എമിറേറ്റുകള്‍ക്കുമിടയിലെ സുപ്രധാന പൊതുഗതാഗത മാര്‍ഗമാണ് ഈ ബസ് സര്‍വീസ്. ദുബയ് ഇബ്‌നു ബത്തൂത്ത ബസ് സ്‌റ്റേഷനില്‍ നിന്നും അബുദബി സെന്‍ട്രന്‍ ബസ് സ്‌റ്റേഷന്‍ വരേയും തിരിച്ചുമാണ് യാത്ര. യാത്രക്കാര്‍ വാക്‌സിന്‍ എടുത്തിരിക്കണം. ഇവര്‍ക്ക് അല്‍ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കണം. ഇതോടൊപ്പം ഇ അല്ലെങ്കില്‍ സ്റ്റാര്‍ അടയാളവും വേണം. യാത്രക്കാര്‍ സാമൂഹിക അകലം, മാസ്‌ക് തുടങ്ങി എല്ലാ കൊവിഡ് സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ആര്‍ടിഎ അറിയിച്ചു.

NATIONAL NEWS

SHARE THIS ARTICLE

advertisment .....

 

copyrights © 2019 en24 tv   All rights reserved.