All Categories

Uploaded at 1 month ago | Date: 26/07/2021 09:09:05

തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം മടക്കി നൽകാൻ കേരള ബാങ്ക് ഇടപെടും.നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും,നൂറു കോടി രൂപയുടെ ധനസഹായ അപേക്ഷ കേരള ബാങ്കിന്റെ പരിഗണനയിലാണെന്നും വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍ പറഞ്ഞു.പ്രതിസന്ധി പരിഹരിക്കാൻ അഞ്ചുവർഷമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.നഷ്ടപ്പെട്ട തുക കണ്ടെടുക്കാന്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക, വായ്പാ തിരിച്ചടവ് വേഗത്തിലാക്കാന്‍ നടപടിയെടുക്കുക തുടങ്ങിയ പരിഹാര മാര്‍ഗങ്ങളാണ് കേരള ബാങ്കിന് ശുപാര്‍ശ ചെയ്യാനുള്ളതെന്ന് കണ്ണന്‍ പറഞ്ഞു.

KERALA NEWS

SHARE THIS ARTICLE

advertisment .....

en24tv advertisment
en24tv advertisment
 

copyrights © 2019 en24 tv   All rights reserved.