All Categories

Uploaded at 1 month ago | Date: 26/07/2021 09:13:18

ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ മത്സരിച്ച മണ്ഡലങ്ങളിൽ ധർമരാജൻ കുഴൽപ്പണമെത്തിച്ചെന്ന്‌ നേതാക്കൾ. മഞ്ചേശ്വരത്തും കോന്നിയിലും പ്രചാരണ വേളയിൽ ധർമരാജനെത്തിയത്‌ അന്വേഷിക്കണമെന്ന്‌  ജില്ലാ, -മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ്‌ പരാജയം അന്വേഷിക്കാനെത്തിയ സംസ്ഥാന  ഭാരവാഹികൾക്ക്‌  മുമ്പാകെയാണ്‌ സംസ്ഥാന പ്രസിഡന്റിന്‌ കുഴൽപ്പണ ബന്ധമുള്ളതായി നേതാക്കൾ തുറന്നടിച്ചത്‌.

സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണൻ, വക്താവ്‌ അഡ്വ. എൻ കെ നാരായണൻ നമ്പൂതിരി  എന്നിവരാണ്‌ മൂന്നുദിവസമായി തെളിവെടുത്തത്‌. ധർമരാജനുമായി ബന്ധപ്പെട്ടായിരുന്നു സുരേന്ദ്രനെതിരായ ആക്ഷേപം. ബിജെപിയുമായി ബന്ധമില്ലാത്തയാളെ തെരഞ്ഞെടുപ്പ്‌ ഫണ്ടിടപാട്‌ ഏൽപ്പിച്ചത്‌ സംസ്ഥാന കമ്മിറ്റി അറിഞ്ഞാണോ എന്നായിരുന്നു ചോദ്യം.

കൊടകര സംഭവശേഷം സുരേന്ദ്രൻ ധർമരാജനെ തള്ളിപ്പറഞ്ഞില്ല. സുരേന്ദ്രൻ പക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനെതിരെയും വിമർശനമുയർത്തി. രമേശ്‌ കോഴിക്കോട്ടെ തോൽവിക്ക്‌ മുഖ്യ ഉത്തരവാദിയാണ്‌. ജില്ലാ പ്രസിഡന്റ്‌ വി കെ സജീവൻ കുന്നമംഗലത്ത്‌ മത്സരിച്ചതും പേരാമ്പ്രയിലെ സ്ഥാനാർഥി നിർണയവും പാളിച്ചയായെന്നും ഈ വിഭാഗം പറഞ്ഞു.

 

KERALA NEWS

SHARE THIS ARTICLE

advertisment .....

en24tv advertisment
en24tv advertisment
 

copyrights © 2019 en24 tv   All rights reserved.