All Categories

Uploaded at 1 month ago | Date: 19/02/2021 11:36:57

ശ്രീനഗര്‍: ജമ്മു കശ്മീറിലെ ഷോപ്പിയാനിലുണ്ടായ വെടിവയ്പില്‍ മൂന്നു സായുധരും ഒരു പോലിസുകാരനും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ ലഷ്‌ക്കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകരാണെന്ന് പോലിസ് അവകാശപ്പെട്ടു. ബദ്ഗാമില്‍ സുരക്ഷ സേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതിനു പുറമെ ഒരു പോലിസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു. മുഹമ്മദ് അല്‍ത്താഫ് എന്ന പോലിസുകാരനാണ് മരിച്ചത്. മന്‍സൂര്‍ അഹമ്മദ് എന്ന പോലിസുകാരനാണ് പരിക്കേറ്റത്.

NATIONAL NEWS

SHARE THIS ARTICLE

advertisment .....

 

copyrights © 2019 en24 tv   All rights reserved.