All Categories

Uploaded at 1 month ago | Date: 23/07/2020 09:45:55

മക്ക: ഹജ് 1441ന് വിശുദ്ധ മക്കയും പുണ്യ കേന്ദ്രങ്ങളും ഒരുങ്ങുന്നു. വിശുദ്ധ കഅബയുടെ ആവരണമായ കിസ് വ കഴിഞ്ഞ ദിവസം ഉയർത്തിക്കെട്ടി. ഹജ്ജ് വേളയിലും അറഫാ ദിനത്തിലും പെരുന്നാൾ ദിനത്തിലും വിശ്വാസികൾക്ക് ഹറമിൽ പ്രവേശിക്കാൻ അനുമതി നൽകില്ലെന്ന് ഹജ്ജ് സുരക്ഷാ ഉപമേധാവി മുഹമ്മദ് ബിനു വാസിൽ അഹമ്മദ് പറഞ്ഞു. പെരുന്നാൾ നിസ്കാരത്തിന് അറഫാ ദിനത്തിൽ നോമ്പ് എടുക്കുന്നവർ ഇഫ്താറിന് ഹറം പള്ളിയിൽ വരേണ്ടതില്ലെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. പ്രത്യേകം അനുമതിപത്രം ഉള്ളവർക്ക് ഹറം പള്ളിയിൽ പ്രവേശിക്കാനും വിശുദ്ധ കഅബയെ ത്വവാഫ് ചെയ്യാനും സഫ-മർവ കുന്നുകളിൽ സഅയ് ചെയ്യാനുമുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മലയാളികളുൾപ്പെടെ 3000 ശുചീകരണ തൊഴിലാളികൾ മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കിസ്‌വ ഹജറുൽ അസ്‌വദിൽ വിശ്വാസികൾ സ്പർശിക്കരുത്. നിശ്ചിത അകലം പാലിച്ചു മാത്രമേ തവാഫും സാധിക്കുകയുള്ളൂ.

NATIONAL NEWS

SHARE THIS ARTICLE

advertisment .....

 

copyrights © 2019 en24 tv   All rights reserved.