All Categories

Uploaded at 1 month ago | Date: 11/10/2019 19:50:54

തിരുവനന്തപുരം: ഒക്ടോബര്‍ മാസം മുതല്‍ നടത്തുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പുതുക്കിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ഥികളെയല്ലാതെ അവരുടെ കൂടെ വരുന്ന ആരെയും തന്നെ പരീക്ഷാ കേന്ദ്രത്തിന്റേ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയതിനും പതിനഞ്ച് മിനിറ്റ് മുമ്പ് മുതല്‍ മാത്രമേ പരീക്ഷാഹാളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, പേന (നീല/കറുപ്പ് ബോള്‍ പോയിന്റ്) ഇവ മാത്രമേ പരീക്ഷാ ഹാളിനുള്ളിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥിയുടെ കൈവശം ഉണ്ടാകാവൂ. ഉദ്യോഗാര്‍ഥികള്‍ തങ്ങള്‍ക്കനുവദിച്ചിട്ടുള്ള സീറ്റുകളില്‍ മാത്രമേ ഇരിക്കുവാന്‍ പാടുള്ളൂ....

KERALA NEWS

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 en24 tv   All rights reserved.