All Categories

Uploaded at 4 months ago | Date: 09/10/2019 19:44:58

ശ്രീനഗർ: ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഷെഹ്‌ല റാഷിദ് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയം അവസാനിപ്പിച്ചു. ഇന്ന് ട്വിറ്ററിലൂടെയാണ് ഷെഹ്‌ല ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വരാനിരിക്കുന്ന കശ്മീർ തദ്ദേശ തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും കശ്മീരിൽ നടക്കുന്ന അടിച്ചമർത്തലിനെ ഇത് നിയമാനുസൃതമാക്കുമെന്നും ആരോപിച്ചാണ് പ്രഖ്യാപനമെന്നും അവർ പറഞ്ഞു. കശ്മീരിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ സ്ഥാപിച്ച ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റിലെ അംഗമാണ് റാഷിദ്. ജമ്മു കശ്മീരിലെ ബ്ലോക്ക് ഡവലപ്മെൻറ് കൗൺസിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറുവാൻ തീരുമാനമെടുക്കാൻ തന്നെ നിർബന്ധിതയാക്കിയെന്ന് അവർ പറയുന്നു.

NATIONAL NEWS

SHARE THIS ARTICLE

advertisment .....

 

copyrights © 2019 en24 tv   All rights reserved.