All Categories

Uploaded at 1 week ago | Date: 05/04/2021 20:52:07

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രില്‍ എട്ടിന് വ്യാഴാഴ്ച വൈകീട്ട് 6.30 നാണ് യോഗം വിളിച്ചിരിക്കുന്നത്. മാര്‍ച്ച് 17 നാണ് മോദി മുഖ്യമന്ത്രിമാരുമായി അവസാനമായി ആശയവിനിമയം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ദ്രുതവും നിര്‍ണായകവുമായ നടപടികള്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ യോഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് രോഗികളായത്.

NATIONAL NEWS

SHARE THIS ARTICLE

advertisment .....

 

copyrights © 2019 en24 tv   All rights reserved.