തിരുവനന്തപുരം: അപ്രസക്തമായ വിഷയങ്ങളായിരുന്നു ഇരുമുന്നണികളും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കിയത്. ശബരിമല യുവതീപ്രവേശം, യുഎഇ കേണ്സുലേറ്റുമായി ചേര്‍ന്നുള്ള സ്വര്‍ണക്കടത്ത്, വികസനം എന്നീ വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. യുഡിഎഫും ബിജെപിയും ശബരിമല പ്രധാന ചര്‍ച്ചാവിഷയമാക്കി. പ്രത്യേകിച്ച് നാട്ടിന്‍പുറങ്ങളിലെ കവലപ്രസംഗങ്ങളില്‍ യുഡിഎഫ് വിശ്വാസികള്‍ക്കായി പ്രത്യേക നിയമ നിര്‍മ്മാണം നടത്തുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്‍ഡിഎ ഒരു പടികൂടി കടന്ന് ശബരിമലയെ ഇടതുസര്‍ക്കാര്‍ അവിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു എന്നായിരുന്നു പ്രചാരണം. ബിജെപി-ആര്‍എസ്എസിന്റെ അജണ്ടയായ ശബരിമലയില്‍ യുഡിഎഫ് വീഴുകയായിരുന്നു. ഒരു ഘട്ടത്തില്‍ ബിജെപിയെ കടത്തിവെട്ടി യുഡിഎഫ് നിയമനിര്‍മ്മാണത്തിന്റെ കരടുമായി മുന്നോട്ട് പോയപ്പോള്‍, പിന്നീട് യുഡിഎഫിനെ ചെറുക്കലായി ബിജെപിയുടെ ദൗത്യം. ഇതിനൊപ്പം, യുഡിഎഫിനെ മാത്രം നേരിടുക എന്നതായി ബിജെപി അജണ്ട. തികച്ചും അപ്രസക്തമായ ശബരിമല പോലുള്ള വിഷയം ഉയര്‍ത്തുന്നതിനോട് നിഷ്പക്ഷ വിഭാഗങ്ങള്‍ക്ക് യോജിപ്പില്ല. പൊതു സമൂഹത്തിന് ഒരു താല്പര്യവുമില്ലാത്ത ശബരിമല യുവതീ പ്രവേശം സംഘപരിവാര അജണ്ടയാണെന്ന് തിരിച്ചറിഞ്ഞിട്ടും വോട്ടു ലഭിക്കാന്‍ സാധ്യതയുണ്ടെന്ന പരമ്പരാഗത നിലപാടിലേക്ക് യുഡിഎഫ് എത്തുകയായിരുന്നു.
KERALA NEWS
SHARE THIS ARTICLE